എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജോലി നേടാം
ആദില്‍ എം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ് (ഓഫിസ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ജൂനിയര്‍ എക്‌സിക്യൂട്ടീവ് (കോമണ്‍കേഡര്‍, ഫിനാന്‍സ്, ഫയര്‍ സര്‍വീസ്, നിയമം) എന്നീ തസ്തികകളില്‍ ജോലി നേടാം. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത ഉള്ളവര്‍ക്ക് സപ്തംബര്‍ 4-ന് മുമ്പ് www.aai.aero എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മാനേജ്‌മെന്റ് പഠനത്തിന് CAT2023
മാനേജ്‌മെന്റ് രംഗത്തെ മികച്ച പഠനം ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തെ മികച്ച സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) കളിലും മറ്റു പല സ്ഥാപനങ്ങളിലും പോസ്റ്റ് ഗ്രാജുവേറ്റ് ഫെല്ലോ/ഡോക്ടറേറ്റ് തല മാനേജ്‌മെന്റ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് CAT2023 ന് ഇപ്പോള്‍ അപേക്ഷിക്കാം. 50% (പിന്നോക്ക/ഭിന്നശേഷി 45%) മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. www. iimcat.ac.in എന്ന വെബ്‌സൈറ്റ് വഴി സപ്തംബര്‍ 13 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. 2400 രൂപയാണ് അപേക്ഷ ഫീസ്. പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1200 രൂപ.
പാരാമെഡിക്കല്‍ കോഴ്‌സുകള്‍
സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് ഏഴു മുതല്‍ 26 വരെ അപേക്ഷിക്കാം. 0471 2560363, 2560364.