ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിക്കണം – സി പി ഉമര്‍ സുല്ലമി
ദോഹ: ഐക്യവും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നതില്‍ സാമുദായിക സംഘടനകള്‍ ശ്രദ്ധ ചെലുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡേഴ്‌സ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ശക്തികളുടെ കടന്നു കയറ്റത്തിനെതിരെ നാം ജാഗ്രതയുള്ളവരാകണം. ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തുന്നതോടൊപ്പം വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ മതേതര ശക്തികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫാസിസ്റ്റ് ഭീഷണിയില്‍ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ -അദ്ദേഹം പറഞ്ഞു. കേരളത്തിലും മറ്റിതര സംസ്ഥാനങ്ങളിലും സംഘടന നടത്തുന്ന സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ടഷ്രര്‍ എം അഹ്‌മദ് കുട്ടി മദനി വിശദീകരിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, മുജീബുറഹ്‌മാന്‍ മദനി പ്രസംഗിച്ചു.