21 Saturday
December 2024
2024 December 21
1446 Joumada II 19

എ ഐയെ ജോലിക്ക് വെച്ച് ഗൂഗിള്‍


മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി തൊഴില്‍ മേഖലയില്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഗൂഗിള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞയാഴ്ച ആയിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ 30,000ത്തോളം ജീവനക്കാരുള്ള പരസ്യ-സെയില്‍സ് യൂണിറ്റിന്റെ ചില ഭാഗങ്ങള്‍ പുനസ്സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ടെക് ഭീമന്‍. മനുഷ്യന് പകരം എ ഐയെ ജോലിക്ക് വെക്കുകയാണെന്ന് ചുരുക്കം. എ ഐ വ്യാപകമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആര്‍ട്ടിഫിഷ്യഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് നിക്ഷേപം ശക്തമാക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണിപ്പോള്‍. 2024ല്‍ ലോകത്തെ ഏറ്റവും നൂതന എ ഐ പുറത്തിറക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Back to Top