ജനങ്ങളുടെ നടുവൊടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭമുയരണം
കോഴിക്കോട്: പെട്രോള്‍, പാചകവാതക വിലര്‍ധനവിലൂടെ ജനങ്ങളുടെ നടുവൊടിച്ച ബി ജെ പി സര്‍ക്കാറിനെതിരെ സംയുക്ത പ്രക്ഷോഭമുയരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. വിലക്കയറ്റത്തിന് കളമൊരുക്കുന്ന കേന്ദ്ര ഭരണകൂടം പാവങ്ങളോടുള്ള ക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണം. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ് മടവൂര്‍ അധ്യക്ഷത വഹിച്ചു. ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, എന്‍ ടി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, അബ്ദുല്‍മജീദ് പുത്തൂര്‍, അബ്ദു മങ്ങാട്ട്, നൂറുദ്ദീന്‍ കുട്ടി ചാലിയം, എന്‍ പി റഷീദ് പ്രസംഗിച്ചു.