മരണാനന്തര ജീവിതമുണ്ടെന്ന് പ്രഖ്യാപിച്ച് യു എസ് ഡോക്ടര്‍
മരണാനന്തര ജീവിതമുണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് യുഎസിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജഫ്രി ലോങ്. മരണാസന്നരായ 5000ലേറെ പേരുടെ ജീവിതം പഠിച്ചതിനു ശേഷമാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയത്. ഇതുസംബന്ധിച്ച് ഒരു ലേഖനവും അദ്ദേഹം ഇന്‍സൈഡറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണാസന്നരായ രോഗികളില്‍ 45 ശതമാനത്തിനും ശരീരമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം വിവരിക്കുന്നു. എന്നാല്‍ ഈ അനുഭവത്തിന് ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ സാധിക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഹൃദയമിടിപ്പ് ഇല്ലാത്ത, കോമയിലോ ക്ലിനിക്കലി ഡെഡോ ആയ ഒരാള്‍, അവര്‍ കാണുകയും കേള്‍ക്കുകയും വികാരങ്ങള്‍ അനുഭവിക്കുകയും മറ്റ് ജീവികളുമായി ഇടപഴകുകയും ചെയ്യുന്ന ഒരു വ്യക്തമായ അനുഭവം- അതാണ് നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് എന്നാണ് ഡോക്ടറുടെ നിര്‍വചനം.