അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്ര സംഘടന
അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കി രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അഫ്ഗാനില്‍ മറ്റൊരു ഭരണകൂടം സൃഷ്ടിക്കുകയല്ല, മറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ നാശനഷ്ടങ്ങള്‍ നികത്താനാണ് ഞങ്ങളാഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഡെപ്യൂട്ടി പ്രതിനിധി റാമിസ് അലക്ബറോവ് പറഞ്ഞു. യുദ്ധാനന്തരമുള്ള തകര്‍ച്ചയിലും താലിബാന്റെ അനധികൃത ഭരണത്തിലും തകര്‍ന്നു കിടക്കുന്ന അഫ്ഗാന്‍ ജനത കൂട്ടത്തോടെ പലായനം ചെയ്‌തേക്കുമോയെന്ന ഭീതിയിലാണ് അയല്‍രാജ്യങ്ങളും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും. സാമ്പത്തിക വ്യവസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ വരും കാലങ്ങളില്‍ രാജ്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് സഹായകമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനായി അടുത്ത വര്‍ഷം 3.6 ബില്യണ്‍ ഡോളര്‍ സഹായം നല്‍കാനും ഐക്യരാഷ്ട്ര സംഘടന പദ്ധതിയിടുന്നുണ്ട്.