അഫ്ഗാനില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഫോടനം

തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. കാബൂളിന് പടിഞ്ഞാറ് വിദ്യാഭ്യാസ കേന്ദ്രത്തെ ലക്ഷ്യംവെച്ചാണ് ചാവേര്‍ ബോംബാക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ശീഇകള്‍ താമസിക്കുന്ന ദശ്ത് അല്‍ബര്‍ശിയുടെ സമീപപ്രദേശത്തുള്ള കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. വിശദാംശങ്ങള്‍ പൊലീസ് പിന്നീട് അറിയിക്കുമെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് പറഞ്ഞു. താലിബാന്‍ അധികാരത്തിലേറിയതിനു ശേഷം പള്ളികള്‍ ലക്ഷ്യമിട്ടുള്ള വിവിധ സ്ഫോടനങ്ങള്‍ക്കാണ് അഫ്ഗാനിസ്താന്‍ സാക്ഷ്യംവഹിച്ചത്.
ശീഇകളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഐ എസ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
