9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

അടിയാട്ടില്‍ ഹംസ മൗലവി

ഷാനവാസ് പറവന്നൂര്‍


പറവന്നൂര്‍: വാഗ്മിയും അധ്യാപകനും ഇസ്‌ലാഹി പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കന്മനം പാറക്കല്‍ അടിയാട്ടില്‍ ഹംസ മൗലവി നിര്യാതനായി. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജിലെ ആദ്യകാല വിദ്യാര്‍ത്ഥിയായിരുന്ന മൗലവി നാലു പതിറ്റാണ്ടോളം പറവന്നൂര്‍ മിസ്ബാഹുല്‍ ഉലൂം മദ്‌റസ സദര്‍ മുദര്‍രിസായിരുന്നു. കലാമേളകള്‍ക്കും മദ്‌റസ വാര്‍ഷികങ്ങള്‍ക്കും കുട്ടികളെ തയ്യാറാക്കാന്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങള്‍ രചിച്ചു. പറവന്നൂരിലും പരിസരപ്രദേശങ്ങളിലും മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്നണിയില്‍ ഉണ്ടായിരുന്നു. എ എം എല്‍ പി സ്‌കൂള്‍ മാനേജറും പറവന്നൂര്‍ തന്‍വീറുല്‍ മുസ്‌ലിമീന്‍ സംഘം സെക്രട്ടറിയുമായിരുന്നു. അല്ലാഹുവേ, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x