അധ്യാപകരെ ആദരിച്ചു
തിരുര്‍: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി എം എസ് എം തെക്കന്‍ കുറ്റൂര്‍ മേഖല കമ്മറ്റി പ്രദേശത്തെ അധ്യാപകരെ ആദരിച്ചു. പാറപ്പുറത്ത് അലി ഹാജി അധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. പി നിബ്‌റാസുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. മുസ ആയപ്പള്ളി, ചിറ്റയില്‍ ജലീല്‍, എം അബ്ദുറഹ്മാന്‍, ജലീല്‍ തൊട്ടിവളപ്പില്‍, ആരിഫ മൂഴിക്കല്‍, ടി വി റംഷീദ, പി ഗീത, എ മൈമൂന എന്നീ അധ്യാപകരെയാണ് ആദരിച്ചത്. ഹുസൈന്‍ കുറ്റൂര്‍, എ മുന്‍ദിര്‍, പി അനസ്, കെ മുഹ്‌സിന്‍, എം കെ ഷഹാന്‍ മാജിദ്, ഹാദി റഹ്മാന്‍ പങ്കെടുത്തു.