ആരാധനകള്‍ക്ക് പബ്ലിസിറ്റി ആവശ്യമോ?
അബ്ദുല്‍ശുക്കൂര്‍
കേരളം കഴിഞ്ഞ ആഴ്ചകളില്‍ കനത്ത ഉഷ്ണത്തിലൂടെയാണ് കടന്നു പോയത്. പകല്‍ സമയത്തു മാത്രമല്ല, രാത്രിപോലും ഉഷ്ണം നമ്മെ എരിപൊരിയില്‍ നിര്‍ത്തി. പലരും പല മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കി. വീടിനു മുകളില്‍ ഓലയിട്ടും വെള്ളം പമ്പ് ചെയ്തുമെല്ലാം പ്രതിരോധത്തിനിറങ്ങി.
വിശ്വാസികള്‍ പണിയെടുക്കുന്നതോടൊപ്പം പ്രാര്‍ഥനയില്‍ കൂടി അഭയം തേടുന്നവരാണല്ലോ. ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അവര്‍ പ്രപഞ്ച സ്രഷ്ടാവിനോട് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുകയുമുണ്ടായി. മഴ ലഭിക്കേണ്ട സമയമായിട്ടും അത് ലഭ്യമാകുന്നില്ലെങ്കിലാണ് വിശ്വാസികള്‍ പ്രാര്‍ഥനയിലേര്‍പ്പെടേണ്ടത്. അതിന്റെ ലോജിക് വിശ്വാസികളല്ലാത്തവര്‍ക്ക് മനസിലാകണമെന്നില്ല. മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന പരസ്യം ചെയ്യുകയും അത് ചാനലുകളുടെ സാന്നിധ്യത്തിലാവുകയും ചെയ്തതു വഴി, സമുദായം ഒട്ടേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ ആരാധനകള്‍ കാണിക്കാന്‍ ചെയ്യുന്നതായി മാറില്ലേ എന്നു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു.