7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

അഡീഷണല്‍ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡാനിഷ് അരീക്കോട്‌


വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് സ്‌കോള്‍കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-23 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്നാം വര്‍ഷം ‘ബി’ ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം. ംംം.രെീഹലസലൃമഹമ. ീൃഴ മുഖേന 16 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപ. കോഴ്‌സ് ഫീസ് ഓണ്‍ലൈനായും ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേനെ) അടയ്ക്കാം. ഫീസ് വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും സ്‌കോള്‍കേരളയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസ് പരിശോധിക്കുക. പിഴ കൂടാതെ 2022 ജനുവരി 12 വരെയും, 60 രൂപ പിഴയോടെ ജനുവരി 19 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
അവസാന തീയതി ജനുവരി 20

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് 6,000 രൂപയും, പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് 7,000 രൂപയും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപയും വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എന്‍ജിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത് (ബി പി എല്‍ കാര്‍ക്ക് മുന്‍ഗ ണന). അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiy welfare. kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524.

JEST2022: ജനുവരി 18 വരെ അപേക്ഷിക്കാം
ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോസയന്‍സ്, കംപ്യൂട്ടേഷനല്‍ ബയോളജി എന്നിവയിലെ ജവ.ഉ, കിലേഴൃമലേറ ങ.ടര ജവ.ഉ, ങ. ഠലരവ ജവ.ഉ പ്രോഗ്രാമുകളിലെ പ്രവേശനത്തിനു യോഗ്യത തെളിയിക്കാനുള്ള ജെസ്റ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ജനുവരി 18 വരെ www.jest.org.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീ 800 രൂപ (SC/ST/Women 400) 2022 മാര്‍ച്ച് 13നാണ് എന്‍ട്രന്‍സ് പരീക്ഷ. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. തിരുവനന്തപുരത്തേതടക്കം 7 ഐസറുകള്‍ തുടങ്ങി ദേശീയതലത്തിലെ 33 ഉന്നത സ്ഥാപനങ്ങള്‍ ഈ ടെസ്റ്റിലെ സ്‌കോര്‍ നോക്കി തിരഞ്ഞെടുപ്പു നടത്തും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x