22 Wednesday
July 2026
2026 July 22
1448 Safar 6

അബൂബക്കര്‍ കാരക്കുന്ന് കാലത്തിന്റെ മുമ്പില്‍ നടന്ന ധൈഷണിക പ്രതിഭ – പി വി അബ്ദുല്‍ വഹാബ്


മഞ്ചേരി: കേരളീയ യുവസമൂഹം മതതീവ്രവാദത്തിലേക്ക് ആവാഹിച്ചു കൊണ്ടിരുന്നപ്പോള്‍ മുസ്‌ലിം യുവതക്ക് ധിഷണാപരമായ നേതൃത്വം നല്കിയത് അബൂബക്കര്‍ കാരക്കുന്നായിരുന്നുവെന്ന് പി വി അബുല്‍ വഹാബ് എം പി അഭിപ്രായപ്പെട്ടു. മത തീവ്രവാദത്തിനെതിരെ മുസ്‌ലിം യുവജന സംഘടനകളെ ആശയപരമായി സജ്ജമാക്കിയത് അബൂബക്കര്‍ കാരക്കുന്നാണ്. ‘അബൂബക്കര്‍ കാരക്കുന്ന്: കാലത്തിന്റെ ധൈഷണിക മുദ്ര’ പ്രമേയത്തില്‍ ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘പ്രീ കൊളോക്കിയം’ ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. നവംബര്‍ 18, 19 തീയതികളില്‍ ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കൊളോക്കിയത്തിന് മുന്നോടിയായാണ് ‘പ്രീ കൊളോക്കിയം’ സംഘടിപ്പിച്ചത്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹംസ സുല്ലമി കാരക്കുന്ന്, എന്‍ എം അബ്ദുല്‍ ജലീല്‍, അശ്‌റഫ് തൂണേരി, കെ പി ഖാലിദ്, എ ടി ഹസന്‍ മദനി, ടി പി ഹുസൈന്‍ കോയ, ബി പി എ ഗഫൂര്‍, പുലത്ത് അബ്ദുല്ല മൗലവി ഡോ. സുഫ്‌യാന്‍ അബ്ദുസത്താര്‍, റിഹാസ് പുലാമന്തോള്‍, ജൗഹര്‍ അയനിക്കോട്, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

Back to Top