ആംഗ്യ ഭാഷാ അറബിക് ടെക്സ്റ്റ് ബുക്ക് പ്രകാശനം ചെയ്തു

പുളിക്കല്‍: എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ് ശ്രവണ പരിമിതര്‍ക്ക് അറബിക് ആംഗ്യ ഭാഷ പഠിക്കുന്നതിനായി അറബിക് ആംഗ്യ ഭാഷാ ടെക്സ്റ്റ് ബുക്ക് പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനം പണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എബിലിറ്റി ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ എം അബ്ദുല്ലത്തീഫ് ഏറ്റുവാങ്ങി. കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ഖാദര്‍ മുഖ്യാതിഥിയായിരുന്നു. കേരള ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം പുസ്തക രചയിതാവ് എ കെ ഹുസൈന്‍ മാസ്റ്റര്‍ക്ക് ഉപഹാരം സമ്മാനിച്ചു. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി, സെക്രട്ടറി അഡ്വ. സലീം കോനാരി, എന്‍ എം ജലീല്‍ പ്രസംഗിച്ചു.
