പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ കെ അഹമ്മദ്കുട്ടി ചെയര്‍മാന്‍, അഡ്വ. യൂനുസ് സലീം സെക്രട്ടറി, എന്‍ എം അബ്ദുല്‍ജലീല്‍ ട്രഷറര്‍
പുളിക്കല്‍: എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബ്ള്‍ഡ് 2021-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ അഹമ്മദ്കുട്ടിയാണ് ചെയര്‍മാന്‍. അഡ്വ. യൂനുസ് സലീം കോനാരിയെ സെക്രട്ടറിയായും എന്‍ എം അബ്ദുല്‍ജലീലിനെ ട്രഷററായും തെരഞ്ഞെടുത്തു. ഡോ. പി എന്‍ അബ്ദുല്‍അഹദ് മദനി (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ എം അബ്ദുല്ലത്തീഫ് (വൈ.ചെയര്‍മാന്‍), ഡോ. യു പി യഹ്‌യാഖാന്‍, പി എന്‍ ബഷീര്‍ അഹമ്മദ് (ജോ.സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
നിര്‍വാഹ സമിതി അംഗങ്ങളായി ഡോ. ഫുക്കാറലി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, എം കെ അബ്ദുറസ്സാഖ്, ഇസ്മായില്‍ കരിയാട്, വി കെ ഷാഹുല്‍ഹമീദ്, കെ അബ്ദുറസ്സാഖ്, യൂനുസ് നരിക്കുനി, മുഹമ്മദലി ചുണ്ടക്കാടന്‍, കെ ജമാല്‍ മുഹമ്മദ്, എന്‍ പി ശംസുദ്ദീന്‍, അബ്ദുസ്സലാം മുട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.