എബിലിറ്റി ഫൗണ്ടേഷന് ഐ എസ് ഒ രജിസ്ട്രേഷന്

കോഴിക്കോട്: പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന് അന്താരാഷ്ട്ര ഗുണമേന്മ സ്റ്റാന്ഡേഡൈസേഷന് (കടഛ 9001:2015) സര്ട്ടിഫിക്കേഷന് ലഭിച്ചു. 2009 മുതല്‍ ഭിന്ന ശേഷി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എബിലിറ്റി അടുത്ത മെയ് മാസത്തോടെ സേവനത്തിന്റെ 15 സംവത്സരങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സര്‍ക്കാറേതര സന്നദ്ധ സംഘടനക്കുള്ള 2022 ലെ സംസ്ഥാന അവാര്‍ഡും ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ട്. എബിലിറ്റി ക്യാമ്പസില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എസ് ഒ ലീഡ് ഓഡിറ്റര്‍ എം സി റാസിയില്‍ നിന്നു എബിലിറ്റി ചെയര്മാന് കെ അഹമ്മദ്കുട്ടി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സി-ഡിറ്റില്‍ നിന്നു ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സി മമ്മു കോട്ടക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്‍കബീര്‍ മോങ്ങം, ഡോ. യു പി യഹ്യാഖാന്‍, ഡോ. ഫുഖാറലി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, എ നൂറുദ്ദീന്‍, റഫീഖ് നല്ലളം, ഷബീര്‍ അഹമ്മദ് പങ്കെടുത്തു.
