തൈക്കാടന്‍ അബ്ദുറഹീം
സുഹൈല്‍ സാബിര്‍ രണ്ടത്താണി
രണ്ടത്താണി: വാദിമനാര്‍ മഹല്ലിലെ ഇസ്‌ലാഹി കാരണവര്‍ തൈക്കാടന്‍ അബ്ദുറഹീം (82) നിര്യാതനായി. ചെനക്കല്‍ വാദി മനാര്‍ ഇസ്‌ലാഹി മഹല്ല് സ്ഥാപക നേതാക്കളിലൊരാളായിരുന്നു. മസ്ജിദുല്‍ മനാര്‍, അല്‍മനാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ അദ്ദേഹവും കുടുംബവും വലിയ സേവനമര്‍പ്പിച്ചിട്ടുണ്ട്. ദീര്‍ഘകാല പ്രവാസ ജീവിതം നയിച്ച അദ്ദേഹം വിദേശത്തും നാട്ടിലും ഇസ്‌ലാഹി പ്രബോധന പ്രവര്‍തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. നിഷ്‌കളങ്കവും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ഏറെ സ്വീകാര്യനായിരുന്നു. വാദി മനാര്‍ ശാഖ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി അബ്ദുറസാഖിന്റെ പിതാവും മുസ്‌ലിംലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ ഭാര്യാപിതാവുമാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)