അബ്ദുല്ലക്കോയ തങ്ങള്‍
സുഹൈല്‍ സാബിര്‍ രണ്ടത്താണി
രണ്ടത്താണി: മുസ്‌ലിയാരകത്ത് അബ്ദുല്ലക്കോയ തങ്ങള്‍ (73) നിര്യാതനായി. പരേതയായ കുഞ്ഞിബീവി ടീച്ചറുടെ ഭര്‍ത്താവാണ്. വനിതാ പ്രഭാഷക എന്ന നിലയില്‍ കേരളത്തിലങ്ങോളം യാത്ര ചെയ്തിരുന്ന കുഞ്ഞിബീവി ടീച്ചര്‍ക്ക് കൂട്ടായി മിക്കപ്പോഴും തങ്ങളും അനുഗമിച്ചിരുന്നു. ടീച്ചര്‍ക്ക് കരുത്തും പിന്‍ബലവുമായിരുന്ന അദ്ദേഹം രണ്ടത്താണിയിലെ ഇസ്‌ലാഹിപ്രവര്‍ത്തന രംഗത്ത് നിശബ്ദ സാന്നിധ്യമായിരുന്നു. നാഥന്‍ അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ. (ആമീന്‍)