കെ എം അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍
കെ എം ഹുസൈന്‍ മഞ്ചേരി
മഞ്ചേരി: നഗരത്തിലും പരിസരങ്ങളിലും മത സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കെ എം അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍ (78) നിര്യാതനായി. കൊടുങ്ങല്ലൂരില്‍ നിന്ന് രണ്ടായിരത്തിന്റെ തുടക്കത്തില്‍ മഞ്ചേരിയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് മഞ്ചേരിയുമായി ഇഴുകിച്ചേരുകയും മുജാഹിദ് ആദര്‍ശ കൂട്ടായ്മയില്‍ അവിഭാജ്യ ഘടകമാവുകയും ചെയ്തു. മഞ്ചേരി ഇസ്‌ലാഹീ കാമ്പസായിരുന്നു ആദ്യത്തെ പ്രവര്‍ത്തന കേന്ദ്രം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കൗണ്‍സിലറായും മണ്ഡലം, ജില്ലാ തല പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായി. മഞ്ചേരി മദീന മസ്ജിദിന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു. ശരീഅ കോളേജ് എന്ന ആശയത്തോടൊപ്പവും തുടക്കം മുതല്‍ അദ്ദേഹമുണ്ടായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും എല്ലായിടത്തും ഓടിയെത്തുകയും തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തു. വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുകയും വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുകയും ചെയ്ത അബ്ദുല്‍ഖാദര്‍ സാഹിബ് മേലാക്കം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അല്‍മനാര്‍ ഹജ്ജ് സെല്‍ മുഖേന അദ്ദേഹവും കുടുംബവും ഉംറ നിര്‍വഹിച്ചത്. ഭാര്യ: മഹ്ബൂബ ടീച്ചര്‍ (എം ജി എം മണ്ഡലം വൈ.പ്രസിഡന്റ്), മക്കള്‍: ഫഹ്മിദ, അനൂജ്, റിനൂജ്, ഷെറിന്‍, ഷഹിന്‍, അമീന. പരേതന് അല്ലാഹു പൊറുത്ത് കൊടുക്കുകയും സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ (ആമീന്‍)