21 Saturday
December 2024
2024 December 21
1446 Joumada II 19

അബ്ദുല്‍കരീം മൗലവി

എന്‍ കെ എം ശരീഫ്‌


ആലപ്പുഴ: അഞ്ച് പതിറ്റാണ്ട് കാലം മതരംഗത്ത് കര്‍മനിരതനായ യു അബ്ദുല്‍കരീം മൗലവി നിര്യാതനായി. പ്രാഥമിക വിദ്യാഭ്യാസാനന്തരം മതപഠനത്തിനായി കൊച്ചിയില്‍ എത്തി, മദ്‌റസാ അധ്യാപകനായും വിവിധ പള്ളികളില്‍ ഇമാമായും സേവനമനുഷ്ഠിച്ചു. ഏറെക്കാലം പനയപ്പള്ളിയിലെ ചൈത്തേപള്ളിയിലാണ് (സലഫി മസ്ജിദ്) നേതൃത്വം നല്‍കിയത്. ഖുര്‍ആന്‍ പാരായണത്തില്‍ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ഉമര്‍ മൗലവി, കെ എസ് കെ തങ്ങള്‍ എന്നിവരുമായി അടുത്തബന്ധമുണ്ടായിരുന്നു. ആദര്‍ശപ്രസ്ഥാനത്തെ നെഞ്ചേറ്റിയ മാതൃകാ അധ്യാപകനായിരു ന്നു. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top