അബ്ദുല്‍കരീം
അബദുല്‍ ഖാദര്‍, മേപ്പാടം
മേപ്പാടം: ഇസ്‌ലാഹീ സരണിയി ല്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കരീം നാണി എന്ന അബ്ദുല്‍കരീം നിര്യാതനായി. പുളിക്കല്‍ പഠിച്ചിരുന്ന കാലം മുതല്‍ തുടങ്ങിയ പ്രസ്ഥാനബന്ധം ശക്തമായി തുടരുകയായിരുന്നു. ബന്ധം നിലനിര്‍ത്താനും, അത് പുതുക്കി കൊണ്ടിരിക്കാനും അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു
ഓരോ സമ്മേളനവും വന്നാല്‍ അദ്ദേഹത്തിന് അത് തീരുന്നത് വരെ വിശ്രമമില്ലായിരുന്നു, ഒരു സ്ഥാനവും ആഗ്രഹിക്കാതെ അല്ലാഹു വിന്റെ പ്രീതിമാത്രം ആഗ്രഹിച്ച അദ്ദേഹത്തിന്റെ വിയോഗം ഏവര്‍ക്കും വലിയ ആഘാതമായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം എളുപ്പമുള്ളതാക്കട്ടെ.