അബ്ദുല്‍അസീസ് പുള്ളിപ്പാടം
വി സി സക്കീര്‍ ഹുസൈന്‍ കുണ്ടുതോട്
എടവണ്ണ: കെ എന്‍ എം മണ്ഡലം ജോ. സെക്രട്ടറി കെ അബ്ദുല്‍അസീസ് പുള്ളിപ്പാടം നിര്യാതനായി. വിശ്വാസവിശുദ്ധിയിലും കര്‍മ്മനിഷ്ഠയിലും കണിശത പുലര്‍ത്തിയ അദ്ദേഹം സംഘടനാ രംഗത്തും കുടുംബ-സാമൂഹിക മേഖലകളിലും മാതൃകാജീവിതം നയിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പില്‍ പലരും ഭൂരിപക്ഷത്തിന്റെ കൂടെ ചേക്കേറിയപ്പോഴും നിഷ്പക്ഷമായി സംഘടനാവിഷയം പഠിക്കുകയും കെ എന്‍ എം മര്‍കസുദ്ദഅ്‌വയോടൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തി. സമ്മേളനങ്ങളിലും മറ്റും സ്ഥിരം വളണ്ടിയറായിരുന്നു. രോഗചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും മറ്റുള്ള രോഗികളെ സാന്ത്വനിപ്പിക്കാനും അവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കാനുമായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. അല്ലാഹുവേ, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)