3 Tuesday
December 2024
2024 December 3
1446 Joumada II 1

ആത്തിഫ് നേതൃത്വം നല്‍കി. ജനപ്രതിനിധികളെ ആദരിച്ചു

ഇസ്‌ലാഹി ഡെലിഗേറ്റ് പാര്‍ലമെന്റ്

പട്ടാമ്പി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാഹി ഡെലിഗേറ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ അഞ്ച് ശാഖകളില്‍ നടന്നു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുക, സാഹോദര്യവും സഹവര്‍ത്തിത്വവും കാത്തു സൂക്ഷിക്കുക, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, കാര്‍ഷിക സംസ്‌കാരം എന്നിവ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ അജണ്ടകള്‍ രൂപപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഡെലിഗേറ്റ് പാര്‍ലമെന്റിലെ പ്രധാന ചര്‍ച്ച. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്തു. പട്ടാമ്പി, ആമയൂര്‍, കരുമ്പുള്ളി, കൈപ്പുറം, കരുവാന്‍പടി ശാഖകളിലെ  പരിപാടികള്‍ക്ക് നജാഹ് അബ്ദു, അദീബ്, ഹിദായത്തുല്ല, റമീസ്, ഹസ്സന്‍, ആത്തിഫ് നേതൃത്വം നല്‍കി.
ജനപ്രതിനിധികളെ ആദരിച്ചു
അലനല്ലൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ എടത്തനാട്ടുകര മ ണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള ആദരം ചടങ്ങ് സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി ഹംസ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി പ്രഭാഷണം നടത്തി. സി അബ്ദുര്‍റശീദ്, ഉബൈദുല്ല ഫാറൂഖി പ്രസംഗിച്ചു.

Back to Top