ആനിഹ്
സകരിയ്യ കരുമരക്കാട്
വള്ളിക്കുന്ന്: കരുമരക്കാട് സ്വദേശിയും യൂണിവേഴ്‌സിറ്റി മണ്ഡലം എം എസ് എം ഭാരവാഹിയുമായിരുന്ന ആനിഹ് (21) നിര്യാതനായി. ഹാഫിദും അഫ്ദലുല്‍ ഉലമ വിദ്യാര്‍ഥിയുമായിരുന്നു. കമുകില്‍ നിന്ന് അടക്ക പറിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം.
ദീനീനിഷ്ഠയിലും സംഘടനാ പ്രവര്‍ത്തനത്തിലും മാതൃകയായിരുന്നു. പള്ളിയുടെ പ്രവര്‍ത്തനങ്ങളിലും തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും ശ്രദ്ധിച്ചിരുന്നു. കെ എന്‍ എം ജില്ലാ കൗണ്‍സിലര്‍ പി പി അബ്ദുല്‍ഹമീദ് ആണ് പിതാവ്. മാതാവ് റംല. സഹോദരങ്ങള്‍: ഹാഷിം, ഹിബ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)