ആ പ്രയോഗം തിരുത്തുന്നു
വി എസ് എം കബീര്‍
ശബാബില്‍ (പുസ്തകം 47 ലക്കം 8) ഞാനെഴുതിയ ‘ഇത്തിബാഉര്‍റസൂല്‍: ആശയവും മാനങ്ങളും’ എന്ന ലേഖനത്തില്‍ വന്ന ‘കച്ചവട സംഘത്തെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പുറപ്പെട്ട മുസ്‌ലിംകളുടെ കൊച്ചു സംഘം’ എന്ന പ്രയോഗത്തോട് ഗുണകാംക്ഷികളായ ചില വായനക്കാര്‍ വിയോജിപ്പ് അറിയിക്കുകയുണ്ടായി. ഇതിലെ കൊള്ളയടി എന്ന പദം ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. ‘ഇതാ ഖുറൈശികളുടെ കച്ചവടസംഘം. അത് ലക്ഷ്യമാക്കി നീങ്ങുക. ആ സമ്പത്ത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയേക്കാം’ എന്ന തിരുനബിയുടെ പ്രഖ്യാപനം ഏറ്റെടുത്ത സംഘമാണല്ലോ പിന്നീട് ബദ്ര്‍ രണാങ്കണത്തിലെത്തിപ്പെടുന്നത്. വന്‍ ലാഭം നേടി മടങ്ങുന്ന ഖുറൈശികളുടെ കച്ചവട സംഘം മക്കയിലെത്തിയാല്‍ അത് മുസ്‌ലിംകള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദനയാവും എന്നതിനാല്‍ അവരെ കീഴ്‌പെടുത്തി സമ്പത്ത് പിടിക്കുക എന്ന തന്ത്രമായിരുന്നല്ലോ പ്രവാചകന്റേത്. പ്രതിയോഗികളെ സാമ്പത്തികമായി കീഴ്‌പ്പെടുത്തുക, അതുവഴി അവരില്‍ നിന്നുള്ള യുദ്ധഭീഷണി ഒഴിവാക്കുക എന്നതായിരുന്നു പ്രവാചകന്റെ ലക്ഷ്യം. ഈ അര്‍ഥത്തിലാണ് ആ പ്രയോഗമുണ്ടായത്. ചില ചരിത്ര ഗ്രന്ഥങ്ങളിലും ഇതോ ഇതിനോട് സമാനമായതോ ആയ പദങ്ങള്‍ തന്നെ പ്രയോഗിച്ചതായും വായിച്ചിട്ടുണ്ട്. സൂക്ഷ്മതക്കുറവുണ്ടായതില്‍ ഖേദിക്കുന്നു.