എ വി അബ്ദുര്‍റഹ്മാന്‍ ഹാജി
ഇ വി അബ്ബാസ് സുല്ലമി പൂനൂര്‍
പൂനൂര്‍: പ്രദേശത്ത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആരംഭത്തിനും വളര്‍ച്ചക്കും നേതൃപരമായ പങ്കുവഹിച്ച ഏഴുവളപ്പില്‍ കുടുംബത്തിലെ കാരണവര്‍ എ വി അബ്ദുര്‍റഹ്മാന്‍ ഹാജി നിര്യാതനായി. മഠത്തുംപൊയില്‍ റോഡില്‍ പള്ളി ആവശ്യമായി വന്നപ്പോള്‍ ചെറിയ വിലക്ക് സ്ഥലം വിട്ടുനല്‍കി പിന്തുണച്ചു. സാമ്പത്തികമായി സഹായിച്ചും ശുചീകരണത്തിന് നേതൃത്വം നല്‍കിയും പള്ളിയുമായി സഹകരിച്ചു. ഉസ്താദുമാരെ അതിഥികളായി സ്വീകരിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: എ വി മുഹമ്മദ്, ഫാത്തിമ, സക്കീന, സഫീന. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ഇബ്‌റാഹീം, പരേതരായ കാതിരിക്കുട്ടി, ആലി, കുട്ട്യാലി, ഖദീജ, ഹുസൈന്‍. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)