24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഐ എസ് എം ആദരിച്ചു 

തിരൂര്‍: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാര ജേതാവ് നദീര്‍ പൊന്നാനിയെയും കേരള യൂണിവേഴ്‌സിറ്റി എം എ അറബിക് പരീക്ഷയില്‍ മൂന്നാംറാങ്ക് നേടിയ പാറപ്പുറത്ത് മുഹമ്മദ് യാസറിനെയും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി ആദരിച്ചു. കെ എന്‍ എം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി ആബിദ് മദനിയും ഐ എസ് എം സംസ്ഥാന സെക്രട്ടറി നാഷാദ് കുറ്റിയാടിയും ഉപഹാരങ്ങള്‍ നല്‍കി. ഐ വി ജലീല്‍, ഷാനവാസ് പവന്നൂര്‍, ടി കെ എന്‍ നാസര്‍, പാറയില്‍ ഷരീഫ്, കരീം കെ പുരം, റാഫി കുന്നംപുറം, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഹഖ് വെട്ടം, കലാം ചേളാരി, ഖയ്യും കുറ്റിപ്പുറം, സി എം സി അറഫാത്ത്, ജലീല്‍ വൈരങ്കോട് പ്രസംഗിച്ചു.
Back to Top