എം ജി എം കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം
കണ്ണൂര്‍ ജില്ല എം എസ് എം പ്രതിനിധി സമ്മേളനം ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: ജന്മ ചരമ ദിനാഘോഷങ്ങള്‍ ഇസ്‌ലാമിന്റെ നിര്‍ദ്ദേശങ്ങളില്‍ പെട്ടതല്ലെന്നും നബിദിനമാചരിച്ച് മതത്തില്‍ ബിദ്അത്ത് കടത്തിക്കൂട്ടരുതെന്നും കണ്ണൂര്‍ ജില്ല എം ജി എം സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. എം ജി എം വൈസ് പ്രസിഡന്റ് മറിയം അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. സി ടി ആയിഷ ടീച്ചര്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി പി റുസീന, കെ പി ഹസീന, കെ ശബീന പ്രസംഗിച്ചു.
