24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മലപ്പുറം വെസ്റ്റ് ജില്ല ഹൈസെക്

എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി: ഉള്‍ക്കാഴ്ചയും ലക്ഷ്യബോധവുമുള്ള തലമുറയെ വളര്‍ത്താനും കലാലയങ്ങളില്‍ സര്‍ഗാത്മക മുന്നേറ്റം അടയാളപ്പെടുത്താനും വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ട് വരണമെന്ന് എഴുത്തുകാരനും പത്രാധിപരുമായ പി കെ പാറക്കടവ് അഭിപ്രായപ്പെട്ടു. എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എസ് എം ജില്ലാ തലത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഡേ. ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, നബീല്‍ പാലത്ത്, ചിത്രകാരി നൂര്‍ ജലീല, ആദില്‍ നസീഫ് മങ്കട, റാഫി പേരാമ്പ്ര, റഹീസ് ഹിദായ ക്ലാസെടുത്തു. ഡോ. ഇ കെ അഹമ്മദ് കുട്ടി, അബ്ദുല്‍കരീം എഞ്ചിനീയര്‍, പി സുഹൈല്‍ സാബിര്‍, ടി ഇബ്‌റാഹീം അന്‍സാരി, മൂസക്കുട്ടി മദനി കുഴിപ്പുറം, ഷാനവാസ് പറവന്നൂര്‍, ഹബീബ് നിരോല്‍പാലം, സഹീര്‍ വെട്ടം, റസീം ഹാറൂന്‍, അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി പ്രസംഗിച്ചു.
Back to Top