23 Wednesday
September 2026
2026 September 23
1448 Rabie Al-Âkher 10

ഇസ്‌ലാഹി ഫാമിലി മീറ്റ്

കമ്പിളിപ്പറമ്പില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി ഫാമിലി മീറ്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

ഒളവണ്ണ: കമ്പിളിപ്പറമ്പില്‍ സംഘടിപ്പിച്ച ഇസ്‌ലാഹിഫാമിലി മീറ്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വെളിച്ചം, ബാലവെളിച്ചം അവാര്‍ഡുകള്‍ പി ഹംസ മൗലവി വിതരണം ചെയ്തു. അബ്ദു മങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, അലി മദനി മൊറയൂര്‍, മുഹമ്മദലി കൊളത്തറ, ഹംസ മൗലവി, ടി കുഞ്ഞിക്കോയ മാസ്റ്റര്‍, സി എ കബീര്‍ മദനി പ്രസംഗിച്ചു.
 പരപ്പനങ്ങാടി: അന്ധവിശ്വാസങ്ങള്‍കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ നിലകൊള്ളുന്നവരെ കായികമായി നേരിടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കെ എന്‍ എം ശാഖാ കുടുംബസംഗമം ആവശ്യപ്പെട്ടു. അലി മദനി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. സി എന്‍ കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ ഒ ബാബു അബ്ദുല്‍ അസീസ്, സി വി അബ്ദുല്ല ത്തീഫ്, ഇ ഒ ഫൈസല്‍, സി എച്ച് ഖാലിദ്, റഷീദ് പരപ്പനങ്ങാടി പ്രസംഗിച്ചു. സനിയ ടീച്ചര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ഭാരവാഹികളായി പി അബ്ദുറഹ്മാന്‍ കുട്ടി (പ്രസി), പി നസീര്‍ (സെക്ര), ഇ ഒ അബ്ദുല്‍മജീദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പരപ്പനങ്ങാടി ശാഖ കെ എന്‍ എം കുടുംബസംഗമത്തിന്റെ അലി മദനി മൊറയൂര്‍ പ്രസംഗിക്കുന്നു.
Back to Top