ഷാര്‍ജ പുസ്തകമേളയ്ക്ക് തുക്കമായി
ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള. അറബ് മേഖലയിലൊന്നാകെ വായനാ വിപ്ലവം സാധ്യമാക്കിയ ഒരു വലിയ സാംസ്‌കാരിക മുന്നേറ്റം കൂടിയാണ് ഷാര്‍ജാ പുസ്തകമേള. അറബി ഭാഷയ്ക്കും സാഹിത്യത്തിനും ലോകസാഹിത്യത്തിലേക്ക് ഒരു വാതില്‍ തുറന്ന് വെച്ചു എന്നൊരു സവിശേഷത ഷാര്‍ജാ പുസ്തകമേളക്ക് അവകാശപ്പെടാന്‍ കഴിയുന്നതാണ്. വിവിധ രാജ്യങ്ങളിലെ പ്രമുഖരായ അനേകം പ്രസാധകരും പുസ്തക വിതരണക്കാരും താത്പര്യപൂര്‍വമാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ‘ടെയ്ല്‍ ഓഫ് ലെറ്റേഴ്‌സ്’ എന്ന പ്രമേയത്തിന്മേലാണ് ഇത്തവണത്തെ മേള നടക്കുന്നത്. പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന മേള നവംബര്‍ പത്തിന് സമാപിക്കും. എഴുപത്തേഴ് രാജ്യങ്ങളില്‍ നിന്നുള്ള 1874 പ്രസാധകര്‍ ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുത്തു. രണ്ടുകോടി പുസ്തകങ്ങളാണ് ഇത്തവണത്തെ മേളയ്ക്കായി ഷാര്‍ജയില്‍ എത്തിയത്. 16 ലക്ഷം പുസ്തകങ്ങളുടെ കോപ്പികളാണ് ഇവ.. ഇവയില്‍ എണ്‍പതിനായിരത്തോളം പുസ്തകങ്ങള്‍ പുതിയ ടൈറ്റിലുകളാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി 470 എഴുത്തുകാരെ അതിഥികളായി മേളയിലേക്ക് കൊണ്ടുവന്നിരുന്നു. ഈ വര്‍ഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട അള്‍ജീരിയന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി അസെഇദീന്‍ മിഹൂബിയെ മേളയില്‍വെച്ച് ആദരിച്ചു. അനേകം ലോക രാജ്യങ്ങള്‍ ഓരോ വര്‍ഷവും മേളയുടെ ഭാഗമാകാന്‍ പുതുതായി എത്തുന്നുണ്ട്. ഷാര്‍ജാ പുസ്തക മേളയുടെ ഇത്തവണത്തെ ഗസ്റ്റ് ഓഫ് ഓണര്‍ ജപ്പാനായിരു