28 Wednesday
January 2026
2026 January 28
1447 Chabân 9

മുസ്‌ലിം സംഘടനകള്‍ സേവനം ചെയ്യുമ്പോള്‍ എന്തു സംഭവിക്കുന്നു! സി കെ അബ്ദുല്‍ അസീസ്

ഏതെങ്കിലും ഇസ്‌ലാം മതസംഘടന ,അത് ജമാഅത്ത് ഇസ്‌ലാമിയോ സുന്നികളോ മുജാഹിദുകളോ, ആരുമായിക്കൊള്ളട്ടെ, സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് പ്രവര്‍ത്തനം നടത്തുന്നതിനെ ഇന്നത്തെ കാലത്ത് നമ്മള്‍ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. കാരണം, ജനാധിപത്യ സര്‍ക്കാരുകളെ ജന സേവനരംഗത്ത് നിന്ന് പിന്തിരിപ്പിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്ന IMF -World Bank ഉടമ്പടി കളുടെ കുരുക്കില്‍ പെട്ട് ഭരണാധികാരികള്‍ നട്ടംതിരിയുന്ന ഒരു നാട്ടില്‍ ആണ് നാം ജീവിക്കുന്നത്. മുസ്‌ലിംകളുടെ കാര്യമെടുത്താല്‍, സര്‍വമേഖലകളിലും മതവിവേചനം നേരിടുകയും മുസ്‌ലിംകളുടെ മനുഷ്യ മൂലധനത്തിന്റ വളര്‍ച്ചക്കനിവാര്യമായ സാമൂഹ്യ പ്രചോദനത്തെ പ്രതികൂലമായി ബാധിക്കുന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന ചരിത്ര ഘട്ട ത്തെയാണ് അവര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ത്. ഈ സവിശേഷ ചരിത്ര ഘട്ടത്തിന്റെ പ്രതികൂലാവസ്ഥയെ മറികടക്കാന്‍ മുസ്‌ലിം സംഘടനകളുടെ ഭാ ഗത്ത് നിന്നുണ്ടാവുന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തന ങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍, സിപിഎം നേതാവ് എളമരം കരീമിന് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന് അദ്ധേഹത്തിന്റെ ഒരു പ്രസംഗം കേട്ടപ്പോള്‍ മനസ്സിലായി. ജമാഅത്തെ ഇസ്‌ലാമിയെയാണ് അദ്ദേഹം ഉന്നം വെക്കുന്നതെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് പറഞ്ഞത് മറ്റു മുസ്ലിം സംഘടനകള്‍ക്കും ബാധകമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം സാമൂഹ്യ സേവനങ്ങളിലൂടെ അതിന്റെ ഗുണഭോക്താ ക്കളെ എല്ലാം ജമാഅത്തില്‍ ചേര്‍ക്കലാണത്രെ അവ രുടെ ഉദ്ദേശം.
മുസ്‌ലിം സംഘടനകള്‍ സാമൂഹ്യ സേവനം നടത്തുന്നത് മതപരമായ ബാധ്യത എന്ന നിലക്കാണ്. മറ്റെന്തെങ്കിലും ഉദ്ദേശങ്ങള്‍ ഉണ്ടാവാം എങ്കിലും പരമ പ്രാധാന്യം നല്കുന്നത് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന ഈ ഉത്തരവാദിത്ത നിര്‍വഹണത്തിനാണ്. കേരളം പ്രളയത്തില്‍ മുങ്ങി യപ്പോള്‍ നിരവധി മുസ്‌ലിം സംഘടന പ്രവര്‍ത്തകര്‍ കൈ മെയ് മറന്നു രംഗത്തിറങ്ങുകയുണ്ടായി. ഇപ്പോഴും രംഗത്തുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ആണെന്ന് ആരെങ്കിലും പറയുമോ? മുസ്‌ലിംകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പിന്നാക്കാവസ്ഥയെ കുറിച്ച് മനസ്സിലാക്കാന്‍ സച്ചാര്‍ റിപ്പോര്‍ട്ട് ഒരാവര്‍ത്തി വായിച്ചാല്‍ ആര്‍ക്കും ബോധ്യം വരും. ഇനി മുസ്‌ലിം സംഘടനകളുടെ സാമൂഹ്യ പ്രതിബദ്ധത കണ്ട് ആരെങ്കിലും ഇസ്‌ലാമില്‍ ചേരുകയാണെങ്കില്‍ ചേര്‍ന്നോട്ടെ.  വിദ്യാഭ്യാസം ചിന്താ സ്വാതന്ത്ര്യം പ്രദാനം ചെയ്യും എന്ന് രബീന്ദ്രനാഥ് ടാഗോര്‍ പറയുന്നുണ്ട്. ഇനി മുസ്‌ലിംകള്‍ക്കത് ബാധകമല്ല എന്നാണോ എളമരം കരീമിന്റെ അഭിപ്രായം? എന്റെ വിമര്‍ശനം നിങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നതില്‍ അല്ല. മത സംഘടനകള്‍ നടത്തുന്ന സാമൂഹ്യക്ഷേമ പരിപാടികളെ കരി തേച്ചു കാണിക്കുന്ന നിലപാട് സി പി എമ്മിന്റെ ഒരു സമുന്നതനായനേതാവിന് ഒട്ടും ചേര്‍ന്നതല്ല. മതത്തിന്റെ സാമൂഹ്യകാരിയായ സംഘ ടനാ പാടവത്തെ കുറിച്ച്  antoniyo gramci കമ്മ്യൂണിസ്റ്റ്കാരെ ഉല്‍ബോധിപ്പിച്ചത് ഓര്‍ത്തുപോവുകയാണ്
Back to Top