24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

തിരുവനന്തപുരം ജില്ല ഇസ്‌ലാഹി ഫാമിലി മീറ്റ്

തിരുവനന്തപുരം ജില്ല  ഇസ്‌ലാഹി ഫാമിലി മീറ്റില്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രസംഗിക്കുന്നു.

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ അവകാശ തര്‍ക്കങ്ങള്‍, ആചാര പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ അവയുടെ പ്രമാണം, ധര്‍മം, സംസ്‌കാരം, പൈതൃകം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് അഭികാമ്യമായിട്ടുള്ളതെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സമിതി കണിയാപുരത്ത് സംഘടിപ്പിച്ച ഇസ്‌ലാഹി ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഇബ്‌റാഹിം മദനി എടവനക്കാട് പ്രഭാഷണം നടത്തി. അബ്ബാസ് കണിയാപുരം അധ്യക്ഷത വഹിച്ചു. നാസിറുദ്ദീന്‍ ഫാറൂഖി, പി കെ അബ്ദുല്‍ഖാദര്‍, നാസര്‍ സലഫി പ്രസംഗിച്ചു.

Back to Top