22 Tuesday
September 2026
2026 September 22
1448 Rabie Al-Âkher 9

മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചു

കയ്പമംഗലത്ത് ആരംഭിച്ച സൗജന്യ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എടത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമര്‍ ഫാറൂഖ് നിര്‍വഹിക്കുന്നു.

തൃശൂര്‍: ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററും കൈപമംഗലം ഹിറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി ഹിറ കള്‍ച്ചറല്‍ സെന്ററില്‍ മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചു. സൗജന്യ മരുന്ന് വിതരണവും ഡോക്ടറുടെ സൗജന്യ സേവനവും ക്ലിനിക്കില്‍ ഉണ്ടായിരിക്കും. എടത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് ഫുജൈറ അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. പി പി ബഷീര്‍ മതിലകം പദ്ധതി വിശദീകരിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബ്ദുസ്സലാം മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് കെ ഐ അബ്ദുസ്സലാം, മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രസിഡന്റ് നഹ്ഷര്‍ബാന്‍, കൈപമംഗലം നവോത്ഥാന ട്രസ്റ്റ് മെമ്പര്‍മാരായ കെ വി അബ്ദുല്‍ഖാദര്‍, കെ എം മുഹമ്മദ്, കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി പി എ മുഹമ്മദ് മണപ്പാട്ട്, ഐ എസ് എം ഭാരവാഹികളായ ഫൈസല്‍ മതിലകം, ഹുസൈന്‍ എറിയാട്, ആസാദ് കണ്ണെഴുത്ത് പ്രസംഗിച്ചു.

Back to Top