5 Thursday
March 2026
2026 March 5
1447 Ramadân 16

വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും

കീഴുപറമ്പ് പഞ്ചായത്ത് ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും വെളിച്ചം സംസ്ഥാന ജന.കണ്‍വീനര്‍ ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്യുന്നു.

കുനിയില്‍: കീഴുപറമ്പ് പഞ്ചായത്ത് ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം, ബാല വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ പ്രഭാഷണവും നടന്നു. വെളിച്ചം സംസ്ഥാന ജന.കണ്‍വീനര്‍ ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. അമ്മാര്‍ കീഴുപറമ്പ, നജീബ് കാരങ്ങാടന്‍, എ വീരാന്‍കുട്ടി സുല്ലമി, എം കെ അബ്ദുന്നാസര്‍, കെ പി ജസീര്‍, ആദില്‍, നവാസ് പ്രസംഗിച്ചു

തിരുവമ്പാടി മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്തംഗം സി കെ കാസിം ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: ഐ എസ് എം തിരുവമ്പാടി മണ്ഡലം കമ്മറ്റി കക്കാടില്‍ സംഘടിപ്പിച്ച വെളിച്ചം ആറാം ഘട്ട സംഗമം ജില്ലാ പഞ്ചായത്തംഗം സി കെ കാസിം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ അബ്ദുസ്സലാം മുട്ടില്‍ ക്യു എല്‍ എസ് റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. ഗ്രാമപഞ്ചായത്തംഗം ജി അബ്ദുല്‍ അക്ബര്‍ ബാലവെളിച്ചം അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ. ലുഖ്മാന്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുസലാം, കെ സി അസൈന്‍ കുട്ടി ഹാജി, പി എ ആസാദ്, ഐപ്പു കല്ലുരുട്ടി, നസീര്‍ ചെറുവാടി, പി കെ ശബീബ് പന്നിക്കോട്, വി പി നൗഷാദ്, ഷാക്കിര്‍, പി വി ഷമീര്‍ പ്രസംഗിച്ചു.

ആരാമ്പ്രം: ഐ എസ് എം പുല്ലോറമ്മല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ വെളിച്ചം ജേതാക്കളെ അനുമോദിച്ചു. ഫോക്കസ് ഇന്ത്യ ജനറല്‍ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം എം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ശാഖ ക്യു എല്‍ എസ് ഇന്‍സ്ട്രക്ടര്‍ ഇ കെ ശൗക്കത്തലി സുല്ലമി, യാസര്‍ അറഫാത്ത്, കെ പി നാസര്‍, ടി കെ അബ്ദുല്‍ റഹീം പ്രസംഗിച്ചു.

Back to Top