24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഇസ്‌ലാഹി സെന്റര്‍ ഫാമിലി മീറ്റും വെബ്‌സൈറ്റ് ഉദ്ഘാടനവും

ന്യൂ സനയ്യ ഇസ്‌ലാഹി സെന്ററിന്റെ വൈബ്‌സൈറ്റ് ഉദ്ഘാടനം ശൈഖ് അബ്ദുറഹീം ബ്‌നു മുഹമ്മദ് അല്‍ മുഹൈനി  നിര്‍വഹിക്കുന്നു.

 

റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ന്യൂ സനയ്യ ഇസ്‌ലാമിക് കാള്‍ & ഗൈഡന്‍സ് സെന്ററിന്റെ കീഴില്‍ ഫാമിലിമീറ്റ് -തിബ്‌യാന്‍ 2018- സംഘടിപ്പിച്ചു. ന്യൂ സനയ്യ ഇസ്‌ലാമിക് കാള്‍ &ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുറഹീം ബ്‌നു മുഹമ്മദ് അല്‍ മുഹൈനി സംഗമം ഉദ്ഘാടനം ചെയ്തു. സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്ററിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സിദ്ദീഖ് വെളിയങ്കോട്, അഷ്‌റഫ് മരുത, അബുഹുറയ്‌റ, സലീം ചാലിയം ക്ലാസ്സെടുത്തു. ഹബീബ് പുത്തലത്ത്, സി പി അഷ്‌റഫ്, നിയാസ്, ഫഹദ് ഷിയാസ്, ശംസുദ്ദീന്‍ മദനി, സാജിദ് ഒതായി, അഫ്‌സല്‍, സഹദ് കോട്ടപ്പുറം, ഷാഹുല്‍ കൊച്ചി, സിദ്ദീഖ്, ഷാജഹാന്‍ ചളവറ സാജിദ് പാലത്ത് പ്രസംഗിച്ചു

Back to Top