22 Tuesday
September 2026
2026 September 22
1448 Rabie Al-Âkher 9

വെളിച്ചം കുടുംബസദസ്സ്

നരിക്കുനി: സുഭദ്രമായ കുടുംബ രൂപീകരണത്തിന് ഇസ്‌ലാം വിഭാവനം ചെയ്യുന്ന കുടുംബ സംസ്‌കാരം പ്രാവര്‍ത്തികമാക്കണമെന്ന് ആരാമ്പ്രം ശാഖ ഐ എസ് എം ‘വെളിച്ചം’ കുടുംബ സദസ്സ് അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളിലെ അമിത ഇടപെടല്‍ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നും സംഗമം വിലയിരുത്തി. ഐ എസ് എം ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. പി കെ സജീവന്‍ മാസ്റ്റര്‍, പി ടി അബ്ദുല്‍ മജീദ് സുല്ലമി, എന്‍ പി അബ്ദുല്‍ റഷീദ്, എഞ്ചി. ഇബ്‌റാഹീം കുട്ടി, കെ ഉസൈന്‍ കുട്ടി സുല്ലമി, കെ പി അബൂബക്കര്‍, അബ്ദുറഹ്മാന്‍, കെ ജാബിര്‍ പ്രസംഗിച്ചു.

Back to Top