5 Thursday
March 2026
2026 March 5
1447 Ramadân 16

എം ജി എം ബെസ്റ്റ് വുമണ്‍ ഫാര്‍മര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹിലാല്‍ മേഖല എം ജി എം കമ്മിറ്റിയുടെ ബെസ്റ്റ് വുമണ്‍ ഫാര്‍മര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വിഷമുക്ത പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഹരിത ഭവനം മൂന്നാം സീസണിന്റെ ഭാഗമായാണ് വനിതകളായ പച്ചക്കറി കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. നാല് വനിതകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ നൂറുമേനി വിളയിച്ചവരെ നേരില്‍ സന്ദര്‍ശിച്ച് രേഖപ്പെടുത്തിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. രണ്ട് കാറ്റഗറിയിലാണ് മത്സരം നടന്നത് തുടക്കകാരായ കര്‍ഷകരും, കൃഷി ആരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായ കര്‍ഷകരെയുമാണ് പരിഗണിച്ചത്. ഷാനിബ കബീര്‍, നൈല ഉബൈദുല്ല, തസ്‌നീം മുഹ്‌സിന്‍, ജുംന സജു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

Back to Top