5 Thursday
March 2026
2026 March 5
1447 Ramadân 16

കുടുംബ സുരക്ഷ: സ്ത്രീകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം: എം ജി എം

മലപ്പുറം വെസ്റ്റ് ജില്ലാ എം ജി എം സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കല്‍: അധാര്‍മിക ജീവിതവും വിവാഹേതര ബന്ധങ്ങളും കുടുംബഭദ്രതയ്ക്ക് ഏല്‍പിക്കുന്ന ആഘാതങ്ങള്‍ ഭരണകൂടവും നിയമസംവിധാനങ്ങളും ഗൗരവപൂര്‍വം പരിഹരിക്കണമെന്ന് മലപ്പുറം വെസ്റ്റ് ജില്ലാ മുജാഹിദ് വനിതാസംഗമം ആവശ്യപ്പെട്ടു. കോട്ടക്കല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. റസിയാബി തിരുരങ്ങാടി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, ഫൈസല്‍ നന്മണ്ട, ഖദീജ നര്‍ഗീസ്, സനിയ്യ ടീച്ചര്‍ ക്ലാസ്സെടുത്തു. വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന വെല്‍ വിത്ത് വണ്‍ പദ്ധതിയുടെ ഉദ്ഘാടനം അബ്ദുല്‍കരീം എഞ്ചിനീയര്‍ നിര്‍വഹിച്ചു. ടി ആബിദ് മദനി, ഷരീഫ് കോട്ടക്കല്‍, സഹീര്‍ വെട്ടം, തസ്‌ലീന കുഴിപ്പുറം, ടി വി സൗദാബി, റാഫിദ ഖാലിദ് പ്രസംഗിച്ചു. സൈനബ ടീച്ചര്‍, കെ ഫാത്തിമകുട്ടി, സുബൈദ താനാളൂര്‍, അസ്മ താനൂര്‍, അന്‍സാര്‍ ബീഗം, ഹസനത്ത് പരപ്പനങ്ങാടി, സി കെ ആയിശ, മുംതാസ് തിരൂരങ്ങാടി, നസീമ പുത്തൂര്‍പള്ളിക്കല്‍, സുലൈഖ പൊന്നാനി, വി പി അസ്മാബി, ഇത്തീമ ഇരിങ്ങല്ലൂര്‍, ഫാത്തിമ ചേന്നര, റാബിയ മജീദ്, ഫാത്തിമ കുഴിപ്പുറം, പാത്തുക്കുട്ടി മുതലമാട്, അഡ്വ. മാന്‍സ മന്‍സൂര്‍ പങ്കെടുത്തു.
Back to Top