നാടുനീളെ മദ്യനിര്‍മാണശാലകള്‍ തുടങ്ങുന്നതിനെതിരെ സ്ത്രീകള്‍ രംഗത്ത് വരണം: എം ജി എം
എം ജി എം കോഴിക്കോട് സൗത്ത് ജില്ലാ സംഗമം എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മുക്കിന് മുക്കിന് മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കി കേരളത്തെ മദ്യപ്രളയത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ സ്ത്രീ സമൂഹം രംഗത്തിറങ്ങണമെന്ന് മര്‍കസുദ്ദഅവയില്‍ നടന്ന എം ജി എം ജില്ലാ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. മദ്യത്തിന്റെ കെടുതികളനുഭവിക്കുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മദ്യശാലകള്‍ക്ക് അനുമതിക്കായി അപേക്ഷിക്കുന്നവര്‍ക്കൊക്കെ മദ്യ നിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് സ്ത്രീകളോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണ്. മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന ഇടതു സര്‍ക്കാറിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് എം ജി എം കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ആക്ടിങ് ജന. ജനറല്‍ സെക്രട്ടറി എം അഹ്മദ്കുട്ടി മദനി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ കരിയാട്, ബുശ്‌റ നജാത്തിയ്യ, പാത്തേയ്കുട്ടി, സഫൂറ വാഴയൂര്‍, നഫീസ ബാപ്പുട്ടി പ്രസംഗിച്ചു.
