5 Thursday
March 2026
2026 March 5
1447 Ramadân 16

മദ്‌റസ പ്രവേശനോത്സവും അവാര്‍ഡ്ദാനവും

കുവൈത്ത് ഇസ്‌ലാഹി മദ്‌റസ സാല്‍മിയയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി രാജേഷ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
കുവൈത്ത്: ധാര്‍മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠന സംരംഭങ്ങളിലൂടെ മാത്രമേ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുളളൂവെന്ന് അമ്മാന്‍ ബ്രാഞ്ച് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി രാജേഷ് നായര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി മദ്രസ സാല്‍മിയയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അക്കാദമിക വര്‍ഷ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കി. മുഹമ്മദ് റാഫി, അബ്ദുറഹീം കരിയാട്, അഹമ്മദ് കുട്ടി, മുഹമ്മദ് സാജന്‍, മുബാറക് കാമ്പ്രത്ത്, മനാഫ് മത്തോട്ടം, നജീബ് ഹംസ പ്രസംഗിച്ചു.
Back to Top