5 Thursday
March 2026
2026 March 5
1447 Ramadân 16

അനുസ്മരണം – സിദ്ദീഖ് മാസ്റ്റര്‍

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലും കരിപറമ്പിലെ സജീവ മുജാഹിദ് പ്രവര്‍ത്തകനുമായിരുന്ന നാലകത്ത് സിദ്ദീഖ് മാസ്റ്റര്‍ നിര്യാതനായി. മൂന്ന് വര്‍ഷത്തോളമായി അസുഖം മൂലം ചികിത്സയിലായിരുന്നു. കെ എന്‍ എം (മര്‍കസുദ്ദഅവ) സംസ്ഥാന കൗണ്‍സിലറായിരുന്ന അദ്ദേഹം പ്രദേശത്തെ മത പ്രബോധന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശം മത, സംഘടന വിത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളോടും തുറന്ന് പറയുന്നതിന് പദവികളോ ജോലിയോ അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. കരിപറമ്പ്, പന്താരങ്ങാടി മഹല്ലുകളിലെ ഒട്ടുമിക്ക വീടുകളിലും നേരിട്ട് പോയി തൗഹീദ് ആദര്‍ശം കളങ്കമില്ലാതെ ജനങ്ങള്‍ക്ക് എത്തിച്ചിരുന്നു അദ്ദേഹം. യാഥാസ്ഥിതിക സുന്നീ ആശയങ്ങളെയും അന്ധവിശ്വാസങ്ങളെയും സൗമ്യമായ ഭാഷയില്‍ തന്റെ കുറച്ച് കാലത്തെ പള്ളി ദര്‍സ് പഠന അനുഭവങ്ങളിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തുമായിരുന്നു. കരിപറമ്പ് മസ്ജിദുസ്സഫ, മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ എന്നിവയുടെ നിര്‍മ്മാണത്തിന് നേതൃപരമായ പങ്കുവഹിച്ചു. ശബാബ് പ്രചാരണത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അസുഖബാധിതനാകുന്നത് വരെ തന്റെ ചെറിയ പ്രദേശത്ത് നൂറിനടുത്ത് വീടുകളില്‍ ശബാബിന് വരിക്കാരെ ഉണ്ടാക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
ബദറുദ്ദുജ കരിപറമ്പ്
Back to Top