കോഴിക്കോട് സൗത്ത് ജില്ല ശബാബ് കണ്‍വന്‍ഷന്‍
കോഴിക്കോട്: വ്യക്തിക്കും സമൂഹത്തിനും അതിജീവനശക്തി നല്‍കുന്നതാണ് വായനയെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല ശബാബ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. പി സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ ടി അന്‍വര്‍ സാദത്ത്, റഫീഖ് ഓമശ്ശേരി, ജാനിഷ് വേങ്ങേരി, കെ സി എ നിസാര്‍, ഷാജി കല്ലായി പ്രസംഗിച്ചു.
