3 Thursday
July 2025
2025 July 3
1447 Mouharrem 7

പ്രളയം : കൈകോർക്കുക നാടിൻറെ നന്മക്കായി

വര്‍ഷത്തില്‍ ഏറെക്കുറെ പകുതിയോളം മഴ ലഭിക്കുന്ന,നാല്പത്തിനാല് നദികള്‍ കുറുകെയൊകുന്ന, കടലും മലയും അതിരിട്ട സുന്ദരകേരളം അനുഭവിക്കുന്നത് സന്തുതില കാലാവസ്ഥയായിരുന്നു. പല കാരണങ്ങളാല്‍ കാലാവസ്ഥയില്‍ വ്യതിയാനം വരുന്നു.ഈ നദികളെല്ലാം വറ്റിവരളുന്ന വേനലും മലകളിടിഞ്ഞുവീഴുന്ന മഴക്കാലവും നാം ഇടക്കിടെ കാണുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കുമുറം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് ഇക്കൊല്ലത്തെ കാലവര്‍ഷം കടന്നു വന്നതും ഇപ്പോഴും നിലനില്‍ക്കുന്നതും നിലയ്ക്കാത്ത പേമാരിയും വറ്റാത്ത ഉറവകളും കേരളത്തെ പ്രളയത്തിലാഴ്ത്തി. തോരാത്ത മഴ. പുഴകളെല്ലാം കരകവിഞ്ഞു. ജനങ്ങള്‍ വലഞ്ഞു. കൃഷി നശിച്ചു. റോഡുകള്‍ മുറിഞ്ഞു. പാലങ്ങള്‍ ഒലിച്ചുപോയി. മലകള്‍ ഇടിഞ്ഞുവീണു. ഡാമുകള്‍ നിറഞ്ഞുകവിഞ്ഞു. മൂന്നു ദിവസം കൊണ്ട് മുപ്പതിലേറെ മരണം. എട്ടു ജില്ലകളില്‍ അടിയന്തിര ശ്രദ്ധ വേണമെന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കെട്ടു. തികഞ്ഞ ജാഗ്രത ആവശ്യമായി വന്നിരിക്കുന്നു. രണ്ടാഴ്ചയിലേറെയായി വെള്ളത്തിനടിയിലായ കുട്ടനാട്ടിലെ കെടുതികള്‍ക്കിടയിലാണ് പേമാരി തുടരുന്നതും വെള്ളപ്പൊക്കം വ്യാപകമായതും വല്ലാത്തൊരു പരീക്ഷണം !

Back to Top