3 Thursday
July 2025
2025 July 3
1447 Mouharrem 7

ഫലസ്‌തീൻ അഭയാർഥികൾക്ക് ജർമ്മനി വീട് വെച്ചു നൽകുന്നു

 

ലബനാനിൽ കഴിയുന്ന ഫലസ്‌തീൻ അഭയാർഥികൾക്ക് വീടും കടകളും നിർമ്മിച്ച് നൽകാനുള്ള തീരുമാനമാണ് മറ്റൊരു പ്രധാന വാർത്ത. ലബനാനിലെ നഹർ അൽബാരിദ് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഫലസ്‌തീനികൾക്കാണ് വീട് വെച്ച നൽകുന്നത് .1949ൽ നിർമ്മിക്കപ്പെട്ട ഈ ക്യാമ്പിൽ, ഇസ്രായേൽ അധിനിവേശം മൂലം വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരാണ് താമസിക്കുന്നത്. മുപ്പതിനായിരത്തോളം വരുന്ന ഫലസ്‌തീനികൾ ഇപ്പോഴും ഈ ക്യാമ്പിൽ കഴിച്ചു കൂട്ടുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ 97 കുടുംബങ്ങൾക്കാണ് വീടും ഉപജീവനത്തിനായി കടകളും നിർമ്മിച്ച് നൽകുന്നത്. സഫ ന്യൂസ് ഏജൻസി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ജർമ്മൻ അംബാസഡർ മാർട്ടിൻ ഹൂത് കൂടി പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് വീടുകൾ കുടുംബങ്ങൾക്ക് കൈമാറിയത്‌.

Back to Top