22 Wednesday
October 2025
2025 October 22
1447 Joumada I 0

ക്യു എല്‍ എസ്, വെളിച്ചം പഠിതാക്കളുടെ സംഗമം


കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാര്‍ഗദീപമാണെന്നും ദൈവഗ്രന്ഥത്തിലെ ആഴത്തിലുള്ള സന്ദേശങ്ങള്‍ മനസിനെ തൊട്ടുണര്‍ത്തുകയും ശാസ്ത്രീയ സത്യങ്ങള്‍ അനാവരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് അല്‍അമീന്‍ സുല്ലമി പറഞ്ഞു. മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍, വെളിച്ചം പഠിതാക്കളുടെ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ ഐ സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, സിദ്ദീഖ് മദനി, അനസ് മുഹമ്മദ്, അയ്യൂബ് ഖാന്‍ പ്രസംഗിച്ചു.

Back to Top