28 Thursday
November 2024
2024 November 28
1446 Joumada I 26

ഖത്തറില്‍ ക്യു എല്‍ എസ്, വെളിച്ചം ഏരിയ സംഗമങ്ങള്‍ക്ക് തുടക്കമായി


ദോഹ: മദീന ഖലീഫ ഏരിയ ക്യു എല്‍ എസ്, വെളിച്ചം സംഗമം ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്നു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ ഇരിങ്ങത്ത്, അബ്ദുല്‍കരീം ആക്കോട്, അബ്ദുറഹ്‌മാന്‍ സലഫി ക്ലാസ്സെടുത്തു. ക്വിസ് പ്രോഗ്രാമിലെ വിജയികള്‍ക്ക് അബ്ദുല്ലത്തീഫ് നല്ലളം, സനിയ ടീച്ചര്‍ ഉപഹാരങ്ങള്‍ നല്‍കി. നിസാര്‍ ചെട്ടിപ്പടി, നൗഷാദ് ചാലില്‍, റിയാസ് വാണിമേല്‍, ഷാഹിര്‍, അന്‍വര്‍ മാട്ടൂല്‍, മുസ്തഫ, തൗഹീദ റഷീദ്, സൈനബ അന്‍വാരിയ്യ പ്രസംഗിച്ചു.
വക്‌റ ഏരിയ സംഗമം ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം ഡയറക്ടര്‍ സിറാജ് ഇരിട്ടി, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി ക്ലാസ്സെടുത്തു. മത്സര വിജയികള്‍ക്ക് സാജിദ് അലി, അബ്ദുല്‍ഹമീദ് കല്ലിക്കണ്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാത്തിമ സന്‍ബക്ക് ഗാനം ആലപിച്ചു. ഉമര്‍ ഫാറൂഖ്, മൊയ്തീന്‍ ഷാ, മുബശ്ശിര്‍, റബീഹ്, ജവാദ്, നജീബ്, അബൂതാഹിര്‍, റസീല്‍ പ്രസംഗിച്ചു.

Back to Top