12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

ശബാബ് ഗോള്‍ഡന്‍ ജൂബിലി ഉപഹാരമായി വീട് നിര്‍മിച്ചു നല്‍കും

കാരക്കുന്നത്ത്: ശബാബ് ഗോള്‍ഡന്‍ ജൂബിലി ഉപഹാരമായി ഐ എസ് എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സമിതി ‘യൂണിറ്റി’യുമായി സഹകരിച്ച് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. വീട് നിര്‍മാണത്തിനായി വി അബ്ദുല്‍ഹമീദ് ചെയര്‍മാനും റബീഹ് പാലത്ത് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. പദ്ധതിയുടെ ഫണ്ട് സമാഹരണം കൊല്ലിയില്‍ യൂസുഫ് തുക കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നസീഫ് പുന്നശ്ശേരി, ഇല്യാസ് പാലത്ത്, അബ്ബാസ് പനക്കില്‍, ജാസിര്‍ നന്മണ്ട, ബസ്മല്‍ തട്ടോത്ത്, എം ടി അനീസ് പ്രസംഗിച്ചു.

Back to Top