22 Wednesday
October 2025
2025 October 22
1447 Joumada I 0

മാനസിക സമ്മര്‍ദം അതിജീവിക്കല്‍ പ്രധാനം- ഡോ. ഡാനിഷ് സലീം

ദോഹ: ആധുനിക സമൂഹം മാനസിക സന്തോഷവും ആനന്ദവും കൈവരിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും അതിനുള്ള പ്രധാനകാരണം ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമാണെന്നും പ്രശസ്ത മോട്ടിവേറ്റര്‍ ഡോ. ഡാനിഷ് സലീം അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങള്‍ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവാത്ത ഇന്നത്തെ ചുറ്റുപാടില്‍ അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചു ഓരോരുത്തരും ബോധവന്‍മാരാവേണ്ടതുണ്ട്. അനാവശ്യമായ ഉല്‍കണ്ഠയും ആകുലതകളുമാണ് മനുഷ്യരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത്. അത്യാവശ്യവും ആവശ്യവും അനാവശ്യവും വ്യവഛേദിച്ചറിയാനും അടിയന്തിരാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും നാം ശീലിക്കാത്തേടത്തോളം ഈ സമ്മര്‍ദ്ദങ്ങള്‍ അധികരിക്കാനും അതുമുഖേന ജീവിതാനന്ദം അനുഭവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്യും- അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആരംഭിക്കുന്ന ‘എക്‌സ്‌പേര്‍ട്ട് ടോക്ക്’ പ്രതിമാസ ചര്‍ച്ചാ ക്ലാസിന്റെ പ്രഥമ സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര ഡോ. ഡാനിഷിനു ഉപഹാരം സമ്മാനിച്ചു. അമീര്‍ ഷാജി, ഡോ. അസീസ് പാലോല്‍ പ്രസംഗിച്ചു.

Back to Top