18 Monday
November 2024
2024 November 18
1446 Joumada I 16

അക്ഷരവായനയും അര്‍ഥവായനയും

അഹമ്മദ് ഖാസിം

വായനയെ നന്നായി പ്രോത്സാഹിപ്പിച്ചിട്ടുള്ള മതമാണ് ഇസ്ലാം. വായിക്കുക എന്നാണല്ലോ ഖുര്‍ആനിലേതായി ആദ്യം പുറത്തു വന്ന വാക്യം. നമ്മുടെ വായന എവിടെയെത്തി നില്‍ക്കുന്നു എന്നത് നാമൊന്ന് പരിശോധിക്കേണ്ടതുണ്ട്. അക്ഷരങ്ങളെ കൂട്ടിയെടുത്ത് വായിക്കുന്നതല്ല വായന. അവയ്ക്കുള്ളില്‍ കുടിയിരിക്കുന്ന താല്‍പര്യത്തെ മനസ്സിലാക്കലാണ്. പലപ്പോഴും ടെക്സ്റ്റുകള്‍ വായിക്കുന്നതില്‍ നാം യാഥാസ്ഥിതികരാവുന്നു. മതപരമായ ടെക്സ്റ്റുകളും സാഹിത്യങ്ങളുമെല്ലാം അങ്ങനെത്തന്നെയാണ് പലരും സമീപിച്ചു കാണുന്നത്. സാഹിത്യങ്ങളിലെ കാല്പനിക പ്രയോഗങ്ങളെ പോലും മനസിലാക്കാന്‍ കഴിയാത്ത എത്രയോ മുസ്ലിം നാമധാരികളെ വ്യക്തിപരമായി കണ്ടിട്ടുണ്ട്. ഹദീസുകളുടേയും പണ്ഡിതാഭിപ്രായങ്ങളുടേയും കാര്യത്തിലും ഇങ്ങനെത്തന്നെ തുടരുന്നവര്‍ ധാരാളമുണ്ട്. അക്ഷരവായനയ്ക്കു പകരം അര്‍ഥ വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ടെക്സ്റ്റുകളില്‍ ഉള്ളടങ്ങിയ ആശയങ്ങളെയും താല്‍പര്യങ്ങളേയും മനസിലാക്കാനായില്ലെങ്കില്‍ നമ്മളൊരു തോറ്റ ജനതയായിത്തീരുമെന്നു മനസ്സിലാക്കേണ്ടതുണ്ട്.

Back to Top