28 Tuesday
April 2026
2026 April 28
1447 Dhoul-Qida 11

എം എസ് എം സംസ്ഥാന നേതൃപരിശീലന ക്യാമ്പ് സമാപിച്ചു


പുളിക്കല്‍: എം എസ് എം ജില്ലാ, സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിച്ച് സംസ്ഥാന സമിതി നടത്തിയ നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി രണ്ട് ദിവസത്തെ ക്യാമ്പിന് നേതൃത്വം നല്‍കി. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസിന്‍ നജീബ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി കെ പി സകരിയ, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ജലീല്‍ മദനി വയനാട്, ഡോ. ഫുഖാര്‍ അലി, ശരീഫ് തിരൂര്‍, എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ഫഹീം പുളിക്കല്‍, ട്രഷറര്‍ ശഹീം പാറന്നൂര്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, നദീര്‍ കടവത്തൂര്‍, സവാദ് പുനൂര്‍, വാജിദ് ഒറ്റപ്പാലം, സല്‍മാന്‍ ഫാറൂഖി, ഹാമിദ് സനീന്‍, ബാദുഷ ഫൈസല്‍, മശ്ഹൂദ് എടത്തനാട്ടുകര, സാജിദ് ഈരാറ്റുപേട്ട, സുഹൈല്‍ അരീക്കോട്, നുഅ്മാന്‍ ഷിബിലി, ജംഷാദ് ഫാറൂഖി, ഇജാസ് ഇരിണാവ് പ്രസംഗിച്ചു.

Back to Top